കര്‍ണാടക സര്‍ക്കാറിന് "ഒരു കോടി രൂപയുടെ ചെക്ക്" വെച്ച് ഡികെ ശിവകുമാർ..!! തൊഴിലാളികളുടെ യാത്ര സൗജന്യമായി..
ബംഗളൂരുവില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും ഇതര ജില്ലകളിലേക്കുള്ള തൊഴിലാളികളുടെ ബസ് യാത്രക്ക് അമിത നിരക്ക് ഈടാക്കിയ കര്‍ണാടക സര്‍ക്കാറിന്റെ നടപടിക്ക് 'ചെക്ക് വെച്ച് ' കോണ്‍ഗ്രസ്.
പ്രതിഷേധ സൂചകമായി കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ കെ.എസ്.ആര്‍.ടി.സി എം.ഡിക്കു യാത്ര ചെലവിനായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയിരുന്നു.
തൊട്ടുപിന്നാലെ തൊഴിലാളികളുടെ യാത്ര സൗജന്യമാക്കി യദിയൂരപ്പ സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.
ലോക്ഡൗണിനെത്തുടര്‍ന്ന് കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ കുടുങ്ങിയ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഇത് ആശ്വാസമാകും.
തൊഴിലാളികള്‍ക്ക് ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് തലസ്ഥാന നഗരമായ ബംഗളൂരുവില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും കര്‍ണാടകയിലെ സ്വന്തം സ്ഥലങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു.
നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
തൊഴിലാളികളെ സൗജന്യമായി യാത്ര ചെയ്യാനനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ്,
ഇതിനായി ഒരു കോടി രൂപയുടെ ചെക്ക് കെ.എസ്.ആര്‍.ടി.സിയുടെ പേരില്‍ നല്‍കുകയായിരുന്നു.
തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കുന്നതിന് ചെലവാകുന്ന ഒരു കോടി രൂപയാണിതെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വിശദീകരിക്കുന്ന കത്തും കെ.പി.സി.സി അധ്യക്ഷന്റെ ചുമതല വഹിക്കുന്ന ഡി.കെ. ശിവകുമാര്‍ കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് കൈമാറിയിരുന്നു.
കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ അത് നല്‍കാന്‍ തയ്യാറാണെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യാത്ര സൗജന്യമാക്കിയതായി അറിയിച്ചുകൊണ്ടുള്ള സര്‍ക്കാറിന്റെ ഉത്തരവ് വന്നത്.
ശനിയാഴ്ച ഒറ്റചാര്‍ജ് ഈടാക്കി 120 ബസുകള്‍ ഉപയോഗിച്ച് 3600 തൊഴിലാളികളെ സ്വന്തം സ്ഥലങ്ങളില്‍ എത്തിച്ചിരുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
തൊഴിലാളികള്‍ ബസ് സ്റ്റേഷനുകളില്‍ കൂട്ടംകൂടരുത്. സമൂഹിക അകലം പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചിരുന്നു.
സംസ്ഥാനത്ത് ഇതുവരെ 606 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആകെ മരണം 258. 282 പേര് രോഗമുക്തി നേടി.

No comments