Breaking News

പ്രവാസി മടക്കം; നേവി കപ്പലുകള്‍ നാളെ ഗള്‍ഫിലെത്തും, വിമാന നിരക്ക് 13500 രൂപയെന്ന് സൂചന,

 വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന നടപടികളുടെ ഭാഗമായി ഗള്‍ഫില്‍നിന്നുള്ള ആദ്യ രണ്ട് വിമാനങ്ങള്‍ വ്യാഴാഴ്ച്ച കേരളത്തിലെത്തും. യുഎഇയില്‍ നിന്നാണ് രണ്ട് പ്രത്യേക വിമാനങ്ങള്‍ കേരളത്തിലേക്ക് തിരിക്കുക. അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട് എന്നിങ്ങനെയിരിക്കും ആദ്യ വിമാനങ്ങളുടെ റൂട്ട്. തിരഞ്ഞെടുക്കുന്ന യാത്രക്കാരെ വിമാന ടിക്കറ്റ് നിരക്ക്, മറ്റ് യാത്രാവിവരങ്ങള്‍, ഇന്ത്യയിലെത്തിയശേഷമുള്ള ക്വാറന്‍റൈന്‍, വിമാനത്തിനുള്ളില്‍വെച്ചുള്ള ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ അറിയിക്കും. ഇക്കാര്യങ്ങള്‍ അംഗീകരിക്കുന്നവരെ മാത്രമാണ് യാത്ര ചെയ്യാന്‍ അനുവദിക്കുന്നത്.

No comments