Breaking News

''നാട്ടില്‍ പോകണം''; പ്രതി​ഷേധവുമായി അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ പഞ്ചായത്തോഫീസിന്​ മുന്നില്‍

നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായി കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തോഫീസിന്റെ മുന്നിലെത്തിയത് സംഘര്‍ഷത്തിന് കാരണമായി. ചൊവ്വാഴ്ച രാവിലെ ഒമ്ബത് മണിയോടെയാണ് നൂറിലധികം വരുന്ന തൊഴിലാളികള്‍ പഞ്ചായത്തോഫീസിന് മുന്നില്‍ സംഘടിച്ചെത്തിയത്.
തങ്ങള്‍ക്ക് നാട്ടില്‍ പോകാന്‍ അവസരമൊരുക്കണമെന്നും, ഭക്ഷണം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു തൊഴിലാളികള്‍ കൂട്ടമായെത്തിയത്. സംഭവം പോലിസിനെ അറിയിച്ചതിനെ തുടര്‍ന്ന് മുക്കം പൊലീസെത്തി വിരട്ടി ഓടിക്കുകയായിരുന്നു.
മൂന്നു ദിവസമായി ഭക്ഷണം ലഭിച്ചിട്ടില്ലന്ന് അതിഥി തൊഴിലാളികള്‍ പറയുന്നു.

No comments