നീല, വെള്ള കാര്‍ഡുകാര്‍ക്ക് 150 രൂപക്ക് 10 കിലോ അരി
സംസ്ഥാനത്തെ നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മേയില്‍ കിലോക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി നല്കാന് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന റേഷന്‍ വിഹിതം കുറവായ സാഹചര്യത്തിലാണ് 22 രൂപക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അരി 50 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് അധികമായി നല്കാന് തീരുമാനിച്ചത്. ഇതിന് പുറമെ മുന്മാസങ്ങളെപ്പോലെ നീല കാര്‍ഡുകാര്‍ക്ക് ആളൊന്നിന് രണ്ട് കിലോ അരി നാല് രൂപ നിരക്കിലും വെള്ള കാര്‍ഡിന് രണ്ട് കിലോ അരി 10.90 രൂപ നിരക്കിലും ലഭിക്കും.
മഞ്ഞ കാര്‍ഡുകാര്‍ക്ക് നേരത്തെപ്പോലെ 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്ബും സൗജന്യമായി ലഭിക്കും.

No comments