Breaking News

കേരളത്തിന് വേണ്ടി മാത്രം മാനദണ്ഡം മാറ്റാനാകില്ല, മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് 14 ദിവസം നിരീക്ഷണം നിര്‍ബന്ധമെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് 14 ദിവസം സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള നിരീക്ഷണം നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഏഴ് ദിവസം സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള നിരീക്ഷണം മതിയെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് കേന്ദ്രം തള്ളി. കേരളത്തിന് വേണ്ടി മാത്രം രാജ്യം മൊത്തത്തില്‍ സ്വീകരിക്കുന്ന മാനദണ്ഡം മാറ്റാനാകില്ലെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു

സംസ്ഥാനം മുന്നോട്ട് വെച്ച ആവശ്യം വിദഗ്ധ സമിതി പരിഗണിച്ചുവെങ്കിലും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കുകയായിരുന്നു. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രവാസികളെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഏഴുദിവസം മാത്രം നിരക്ഷിക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

No comments