Breaking News

ലോക്ഡൗണിന് ശേഷം ബസ് ചാര്‍ജ് ഇരട്ടിയാക്കണം, വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ബസ് ഏര്‍പ്പെടുത്തണം; ഗതാഗത വകുപ്പിന്റെ ശിപാര്‍ശ

കൊവിഡ് 19 ലോക്ഡൗണിനു ശേഷം പൊതുജനം നേരിടേണ്ടി വരിക വലിയ സാമ്ബത്തിക ബാധ്യത. ലോക്ഡൗണിനു ശേഷം പൊതുഗതാഗതം ആരംഭിക്കുമ്ബോള്‍ ഇരിട്ടി ചാര്‍ജ് നല്‍കിവേണം ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍. ബസ് ചാര്‍ജ് ഇരട്ടിയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ശിപാര്‍ശ ഗതാഗത വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഗതാഗതമന്ത്രി വിളിച്ച യോഗമാണ് ശിപാര്‍ശ നല്‍കിയത്.

മിനിമം ചാര്‍ജ് എട്ടില്‍ നിന്നും 12 രൂപയോ 15 രൂപയോ ആയി ഉയര്‍ത്തണം. നിലവിലുള്ള മറ്റ് നിരക്കുകള്‍ ഇരട്ടിയായി ഉയര്‍ത്തണം. ആദ്യഘട്ടത്തില്‍ ജില്ലാ അതിര്‍ത്തിക്കുള്ളില്‍ മാത്രമായിരിക്കും സര്‍വീസ് നടത്താന്‍ അനുവാദം. ഓര്‍ഡിനറി ബസുകള്‍ക്ക് മാത്രമാണ് പെര്‍മിറ്റ് നല്‍കുക.

No comments