Breaking News

അധ്യയനം ആരംഭിക്കുന്നതില്‍ ആരോഗ്യ വിദ്ഗധര്‍ക്ക് ആശങ്ക

 

കോവിഡ് പശ്ചാത്തലത്തില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആരോഗ്യ രംഗത്തെ വിദഗ്ധര്‍. രോഗം നിയന്ത്രണ വിധേയമാകത്ത ഘട്ടത്തില്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തത് ശരിയല്ലെന്നും പുന:പ്പരിശോധിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

ഒര മാസം കൂടി കഴിഞ്ഞതിനുശേഷമേ സ്കൂള്‍ തുറക്കുന്നതുപോലുള്ള നടപടികള്‍ ആകാവൂ എന്നാണ് ഐ.എം.എ വിദഗ്ധ സമിതി ശിപാര്‍ശ ചെയ്യുന്നത്. വിദൂര പഠനം, ഓണ്‍ലൈന്‍ പഠനം തുടങ്ങിയ രീതികള്‍ വ്യാപകമാക്കുകയും സാമൂഹിക അകലം പാലിച്ച്‌ പരീക്ഷകള്‍ നടത്തുകയും ചെയ്യുക എന്നതാണ് സമിതി മുന്നോട്ട് വെക്കുന്ന നിര്‍ദേശം.

ഈ സാഹചര്യത്തില്‍ സ്കൂള്‍ പഠനം ആരംഭിച്ചാല്‍ കുട്ടികള്‍ക്കും കുട്ടികളില്‍ നിന്നും വീടുകളിലേക്കും രോഗമെത്താന്‍ സാധ്യതയുണ്ട്.

No comments