റെയില്‍വേ സ്റ്റേഷനുകളിലെ ബുക്കിംഗ് കൗണ്ടറുകള്‍ ഉടന്‍ തുറക്കും : ടിക്കറ്റ് ബുക്ക് ചെയ്യാനൊരുക്കിയിരിക്കുന്നത് 1.7 ലക്ഷം സര്‍വീസ് സെന്ററുകള്‍
റെയില്‍വേ സ്റ്റേഷനുകളിലെ ബുക്കിംഗ് കൗണ്ടറുകള്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ തുറക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍.ടിക്കറ്റ് ബുക്ക്ചെയ്യുന്നതിനായി 1.7 ലക്ഷം സര്‍വീസ് സെന്ററുകളാണ് ഒരുക്കിയിട്ടുള്ളത്.ഇതു വഴി നാളെ മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും.ജൂണ്‍ ഒന്ന് മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
സീറ്റ് റിസര്‍വ് ചെയ്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളു.ജനറല്‍ കോച്ചുകള്‍ ഉണ്ടാവുമെങ്കിലും അതിലെ സീറ്റുകള്‍ക്കും റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഈ സീറ്റുകള്‍ക്ക് സെക്കന്റ് സിറ്റിങ്ങിന്റെ ചാര്‍ജാണ് ഈടാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്.

No comments