Breaking News

പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് വിതരണം തുടങ്ങി,​ ദുബായില്‍ നിന്ന് ആദ്യ വിമാനത്തില്‍ 176 പേര്‍,​ ആന്റിബോഡി ടെസ്റ്റും തെര്‍മല്‍ സ്കാനിംഗും നടത്തും

ദുബായ്, സൗദി, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ കേരളത്തിലേക്ക് പോകുന്ന യാത്രക്കാര്‍ക്കുള്ള ടിക്കറ്റ് വിതരണം ആരംഭിച്ചു. ഇന്ത്യന്‍ എംബസി മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുത്ത 176 പേരാണ് ദുബായില്‍ നിന്ന് ആദ്യ വിമാനത്തില്‍ യാത്ര ചെയ്യാനൊരുങ്ങുന്നത്.
എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഗര്‍ഭിണികള്‍, സന്ദര്‍ശക, തൊഴില്‍ വീസ കാലാവധി കഴിഞ്ഞവര്‍, മുതിര്‍ന്നവര്‍ തുടങ്ങിയവരെയാണ് മുന്‍ഗണാക്രമത്തില്‍ തിരഞ്ഞെടുത്തത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് യു.എ.ഇ ആരോഗ്യമന്ത്രാലയത്തിലെ അധികൃതര്‍ ആന്റിബോഡി ടെസ്റ്റും തെര്‍മല്‍ സ്കാനിംഗും നടത്തുമെന്നു ഇന്ത്യന്‍ എംബസി അറിയിച്ചു.

No comments