പ്രവാസികള്‍ വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമുള്ള നടപടികള്‍ അറിയാം
വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്നത്
വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്ബ് തന്നെ പ്രവാസികളുടെ കൈകള്‍ അണുവിമുക്തമാക്കും. ശേഷം എയറോ ബ്രിഡ്ജിലൂടെ ടെര്‍മിനലിലേക്ക്. ഒരാള്‍ കടന്ന് പോയി നിശ്ചിത സമയത്തിനകം സുരക്ഷിതമായ അകലം പാലിച്ചായിരിക്കും അടുത്തയാള്‍ ടെര്‍മിനലിലേക്ക് പ്രവേശിക്കുക.
വിമാനത്താവളത്തിലെ പരിശോധന
ടെര്‍മിനലില്‍ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ഹെല്‍ത്ത് കൌണ്ടറിലേക്കാണ് പ്രവാസികളെത്തുക. ഹെല്‍ത്ത് കൗണ്ടറിലെത്തുന്ന പ്രവാസികളെ തെര്‍മല്‍ സ്കാനറുപയോഗിച്ച് താപനില പരിശോധിക്കും.

No comments