Breaking News

ദുബായില്‍ നിന്ന് ഇന്ന് കരിപ്പൂരിലെത്തുന്നത് 189 പേര്‍,​ 85 പേര്‍ക്ക് വീടുകളിലേക്ക് പോകാം

ദുബായില്‍ നിന്ന് ഇന്ന് രാത്രി കരിപ്പൂരില്‍ എത്തുന്ന വിമാനത്തില്‍ ആകെ 189 പേര്‍. ഇതില്‍ 52 പുരുഷന്മാരും 22 സ്ത്രീകളുമടക്കം 74 പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. ഇവരില്‍ 85 പേര്‍ക്ക് സ്വന്തം വീടുകളിലേക്ക് പോകാനാകും.
എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ പ്രത്യേക വിമാനത്തിലാണ് പ്രവാസികളെ എത്തിക്കുന്നത്. പുറത്തിറങ്ങിയ ശേഷം
കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരി അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും.
ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍, 75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവരെ സ്വന്തം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തിലേക്ക് അയയ്ക്കും.

No comments