കണ്ണൂര്‍ കൊവിഡില്‍ നിന്ന് മുക്തമാകുന്നു, അവസാന രോഗിയും ആശുപത്രി വിട്ടു, ജില്ലാ - ജനറല്‍ ആശുപത്രികള്‍ ക്ലീന്‍
കൊവിഡ് 19 വ്യാപനത്തില്‍ നിന്നും ആശ്വസിക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും ശുഭകരമായ വാര്‍ത്തയെത്തുന്നു. വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞവരുടെയെല്ലാം ഫലം നെഗറ്റീവെന്ന് സ്ഥിതീകരിച്ചതോടെ ജില്ലാ ആശുപത്രിയും തലശേരിയിലെ ജനറല്‍ ആശുപത്രിയും കാലിയായി. അവസാനത്തെയാളും കൊവിഡ് വിമുക്തനായെന്ന് ബോദ്ധ്യമായെന്ന് വ്യക്തമായതോടെയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇക്കാര്യം സ്ഥിതീകരിച്ചത്.
വൈറസ് ബാധ സംശയിച്ച് ഇനി ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 580 പേര്‍ മാത്രമാണ്. ഇവരില്‍ 55 പേര്‍ ആശുപത്രിയിലും 525 പേര്‍ വീടുകളിലുമാണ് കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 36 പേരും കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 19 പേരുമാണ് ചികിത്സയിലുള്ളത്.

No comments