സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യവും കൊവിഡിന് മുന്നില്‍ തകര്‍ന്നടിഞ്ഞു, മരണ സംഖ്യ 30,000 കടന്നു, രോഗവ്യാപനം പ്രതിരോധിക്കാനാവാതെ രാജ്യം
രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലം വരെയും സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ മേധാവികളായിരുന്നു ബ്രിട്ടന്‍. ഓരോ വന്‍കരകളിലെയും ജനങ്ങളെയും മണ്ണിനെയും ചൂഷണം ചെയ്ത് കൊഴുത്ത ഈ നാട് കൊവിഡ് കാലത്ത് നിലയില്ലാ കയത്തിലേക്ക് മൂക്ക് കുത്തി വീഴുകയാണ്. ഇന്നലെ 649 പൗരന്മാര്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെ മരണ സംഖ്യ 30,076ലെത്തി. 72,000 പേര്‍ കൊവിഡ് ബാധിതരായി മരിച്ച അമേരിക്ക മാത്രമാണ് ഇപ്പോള്‍ ബ്രിട്ടന് മുന്നിലുള്ളത്.
രോഗവ്യാപനം എങ്ങനെ പ്രതിരോധിക്കാമെന്ന് പോലും കണ്ടെത്താന്‍ ആകാത്തതാണ് ബ്രിട്ടണ്‍ നേരിടുന്ന പ്രതിസന്ധി. ഏറ്റവും ഗുരുതരമായി കൊവിഡ് വ്യാപിച്ചിരുന്ന ഇറ്റലി പോലും കൊവിഡ് മരണത്തില്‍ ബ്രിട്ടന് പിന്നിലായി കഴിഞ്ഞു.

No comments