Breaking News

കൊവിഡിനെ തുരത്താന്‍ മുന്‍കരുതലുകള്‍ എടുത്തില്ലേങ്കില്‍ ആഫ്രിക്കയില്‍ 1.90 ലക്ഷം പേര്‍ മരിക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് വ്യാപനം തടഞ്ഞു നിറുത്താനായില്ലെങ്കില്‍ ആഫ്രിക്കയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 83000 മുതല്‍ 1.90 ലക്ഷം പേര്‍ വരെ മരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആഫ്രിക്കയില്‍ കൊവിഡ് നിയന്ത്രണ നടപടികളൊന്നും നടപ്പാക്കിയിട്ടില്ലെന്ന അനുമാനത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു നിരീക്ഷണം.
മിക്ക രാജ്യങ്ങളും പൊതുചടങ്ങുകള്‍ക്കും അന്താരാഷ്ട്ര യാത്രകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

No comments