Breaking News

കൊവിഡ് വൈറല്‍ ബാധയില്‍ തളര്‍ന്ന് രാജ്യതലസ്ഥാനം, ഡല്‍ഹിയില്‍ രോഗബാധ കുറയാത്തതെന്ത്?

കൊവിഡ് രോഗത്തെ നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണ സന്നദ്ധമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ ഏപ്രില്‍ മാസം അവസാനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മെയ്1 മുതല്‍ ഒരാഴ്ചയ്ക്കിടെ ഡല്‍ഹിയില്‍ റിപ്പോര്‍ട് ചെയ്തത് 2465 കൊവിഡ് കേസുകളാണ്. മാര്‍ച്ച്‌ മാസം മുതല്‍ രണ്ട് മാസം രേഖപ്പെടുത്തിയ ആകെ രോഗികളുടെ എണ്ണത്തിന്റെ 40 ശതമാനത്തില്‍ അധികം വരുമിത്.
കൊവിഡ് ലോക്ഡൗണിന് ശേഷം സംസ്ഥാനം വിവിധ മേഖലകളില്‍ ഇളവ് നല്‍കാന്‍ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ അറിയിച്ചതിന് പിറകെയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ഈ കണക്ക് പുറത്തുവിട്ടത്. കൊവിഡ് കേസുകള്‍ ഇരട്ടിക്കാന്‍ 13 ദിവസം എന്നത് 11 ദിവസമായി ഡല്‍ഹിയില്‍ ചുരുങ്ങിയിരിക്കുന്നു.

No comments