മിഷന്‍ വന്ദേഭാരതില്‍ സംസ്ഥാനത്തേക്ക് ഇന്നും രണ്ട് വിമാനങ്ങള്‍
കോവിഡിനെതുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയവരുമായുള്ള രണ്ട് വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും.149 യാത്രക്കാരുമായി സൗദിയിലെ റിയാദില്‍ നിന്നുള്ള വിമാനം രാത്രി എട്ട് മണിയോടെ കരിപ്പൂരിലെത്തും. ഈ വിമാനത്തില്‍ കയറാനുള്ള യാത്രക്കാരുടെ നടപടിക്രമങ്ങള്‍ റിയാദ് എയര്‍പോര്‍ട്ടില്‍ പുരോഗമിക്കുകയാണ്. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കാണ് മറ്റൊരു വിമാനം.
ബഹ്റൈന്‍ സമയം വൈകീട്ട് 4.30ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 11.20ന് കൊച്ചിയില്‍ എത്തും. 177 പ്രവാസികളാണ് ഇന്ന് വൈകീട്ട് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര പുറപ്പെടുക. യാത്രക്കുള്ള എല്ലാ ഒരുക്കങ്ങളും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു.

No comments