Breaking News

മടങ്ങി എത്തിയ പ്രവാസികളുടെ സ്രവപരിശോധന ഇന്ന് മുതല്‍ ആരംഭിക്കും ; രാത്രിയോടെ ഒരു വിമാനം കൂടി കൊച്ചിയിലെത്തും


ആശ്വാസ തീരത്തേക്ക് മടങ്ങി എത്തിയ പ്രവാസികളുടെ സ്രവപരിശോധന ഇന്ന് മുതല്‍ ആരംഭിക്കും. കൊച്ചിയിലും കരിപ്പൂരിലും ഏയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ 354 പേരുടെ സ്രവസാമ്ബികളുകളാണ് ശേഖരിച്ച്‌ വിശദ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ രാവിലെയോടെ ആരംഭിക്കുമെന്നാണ് വിവരം. അതേസമയം, അബുദാബിയില്‍ നിന്നും കൊച്ചി വിമാനം ഇറങ്ങിയ പ്രവാസികളില്‍ അഞ്ച് പേരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ചില ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍, പ്രവാസികളുടെ ആരോഗ്യനില സംബന്ധിച്ച്‌ ഭയപ്പെടാന്‍ ഒന്നുമില്ലെന്നാണ് ആരോഗ്യവകുപ്പ് നല്കുന്ന വിവരം.
എറണാകുളത്ത് സജ്ജമാക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 17 പേരാണുള്ളത്.

No comments