മദ്യം ഹോം ഡെലിവറിയായി നല്‍കുന്ന കാര്യം പരിഗണിക്കാം -സുപ്രീംകോടതി
സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും ആള്‍ക്കൂട്ടം കുറക്കുന്നതിനും മദ്യം ഹോം ഡെലിവറിയായി നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി. ലോക്ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ തുറന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. ലോക്ഡൗണില്‍ മദ്യം വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടുമായിരുന്നു ഹരജി.
ഇക്കാര്യങ്ങള്‍ തങ്ങള്‍ യാതൊരു വിധ ഉത്തരവും പുറപ്പെടുവിക്കുന്നില്ല. എന്നാല്‍ സാമൂഹിക അകലം പാലിക്കുന്നതിന് മദ്യം ഹോം ഡെലിവറിയായി വീട്ടിലെത്തിക്കുന്നത് പരിഗണിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

No comments