Breaking News

ബാംഗ്ലൂരില്‍ നിന്നും പ്രത്യേക ട്രെയിനില്‍ കൊച്ചിയിലെത്തിയ 19 പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍

 
ബംഗളൂരുവില്‍ നിന്ന് ട്രെയിനില്‍ കൊച്ചിയില്‍ എത്തിയ സംഘത്തിലെ 19 പേര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍. ഇന്ന് രാവിലെ 9 മണിക്ക് എറണാകുളത്തെത്തിയ ബാംഗ്ലൂര്‍ -തിരുവനന്തപുരം പ്രത്യേക ട്രെയിനില്‍ എറണാകുളത്ത് ഇറങ്ങിയ 267 യാത്രക്കാരിലെ 19 പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. 137 പുരുഷന്‍മാരും 130 സ്ത്രീകളുമാണ് എറണാകുളത്ത് ഇറങ്ങിയത്.


രോഗലക്ഷണങ്ങള്‍ ഉള്ള യാത്രക്കാരെ വിവിധ ആശുപത്രികളില്‍ ചികിത്സക്കായി അയച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജ് - 6, മുവ്വാറ്റുപുഴ ജനറല്‍ ആശുപത്രി - 6, കോട്ടയം മെഡിക്കല്‍ കോളേജ് - 2, ആലപ്പുഴ മെഡിക്കല്‍ കോളേജ് - 3, തൊടുപുഴ ജനറല്‍ ആശുപത്രി - 2. യാത്രക്കാരില്‍ 248 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി.

No comments