Breaking News

രണ്ടാം ദിവസവും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്, പാലക്കാട് അതീവ ജാഗ്രത, നാളെ മുതല്‍ നിരോധനാജ്ഞ

 നാലു കൊവിഡ് പോസിറ്റീവ് കേസുകള്‍ മാത്രമേ സ്ഥിരീകരിച്ചുളളൂവെങ്കിലും അതീവ ജാഗ്രതയിലാണ് പാലക്കാട്. വാളയാറില്‍ ഡ്യൂട്ടിയെടുത്ത ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൂടി രോഗബാധയുണ്ടായതിനെ ഗൗരവമായാണ് ജില്ലാഭരണ കൂടം സമീപിക്കുന്നത്. നാളെ മുതല്‍ പാലക്കാട് നിരോധനാജ്ഞ നിലവില്‍ വരും

പത്തൊന്‍പത് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് നാലുപേര്‍ക്ക് കൂടി രോഗബാധയുണ്ടായത്. എണ്ണത്തില്‍ കുറവുണ്ടെങ്കിലും പാലക്കാട് കനത്ത ജാഗ്രതയിലാണ്. നാല്‍പ്പത്തെട്ടുപേരാണ് ആശുപത്രിയില്‍ ചികിത്സയിലുളളത്. ഈമാസം 11ന് ഇന്‍ഡോറില്‍ നിന്നെത്തിയ ചാലിശ്ശേരി സ്വദേശി, ചെന്നൈയില്‍ നിന്ന് 13 ന് എത്തിയ മലമ്ബുഴ സ്വദേശി, തൊട്ടടുത്ത ദിവസ ചെന്നൈില്‍ നിന്നെത്തിയ കഞ്ചിക്കോട് സ്വദേശി എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

No comments