Breaking News

ഫണം വിടര്‍ത്തി മൂര്‍ഖന്‍ ഉത്തരയെ ആഞ്ഞ് കൊത്തുമ്ബോഴെല്ലാം സൂരജ് മുറിയ്‌ക്കുള്ളിലുണ്ടായിരുന്നു

പാമ്ബുകളുമായി അടുത്ത ചങ്ങാത്തമുണ്ടായതുകൊണ്ടാണ് സൂരജ് ഭാര്യ ഉത്തരയെ കൊലപ്പെടുത്താന്‍ പുതിയ മാര്‍ഗം കണ്ടെത്തിയത്. ആദ്യ തവണ അണലി കടിച്ച്‌ ഉത്തര മരണപ്പെട്ടിരുന്നുവെങ്കില്‍ യാതൊരുവിധ സംശയങ്ങള്‍ക്കും ഇടയുണ്ടാകുമായിരുന്നില്ല. മാര്‍ച്ച്‌ 26ന് അയ്യായിരം രൂപയ്ക്ക് വിലയ്ക്ക് വാങ്ങിയ അണലിയെ മുറിയ്ക്കുള്ളില്‍ തുറന്നുവിട്ട് ഉത്തരയെ കൊത്തിച്ചു. തുടര്‍ന്ന് കുപ്പിയിലാക്കാനുള്ള ശ്രമം വിജയിച്ചില്ല. പിന്നീട് ചാക്കിലാക്കി വീടിന്റെ മുകളില്‍ കയറി പുറത്തേക്ക് എറിയുകയായിരുന്നു.

ഉത്തര മരിക്കുമെന്ന് ഉറപ്പായപ്പോഴാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ അത്ഭുതകരമായി ഉത്ര ജീവിതത്തിലേക്ക് തിരിച്ചുവന്നു.

No comments