Breaking News

ആത്മനിര്‍ഭര്‍ ഭാരത്‌:​ 20 ലക്ഷം കോടിയുടെ പാക്കേജിലെ രണ്ടാംഘട്ടത്തില്‍ എന്തെല്ലാം? ധനമന്ത്രിയുടെ പ്രഖ്യാപനം ഇന്ന്

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി സാമ്ബത്തിക പാക്കേജിലെ രണ്ടാംഘട്ട പ്രഖ്യാപനം ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് നടത്തും. വൈകുന്നേരം നാല് മണിക്കാണ് ധനമന്ത്രിയുടെ വാര്‍ത്താസമ്മേളനം.

ഇന്നലെധനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍

  • പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 20000 കോടി.
  • ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ശേഷി കൂട്ടാന്‍ 10000 കോടി.
  • പിഎഫ് വിഹിതം മൂന്ന് മാസത്തേക്ക് കൂടി സര്‍ക്കാര്‍ അടയ്ക്കും.
  • നൂറില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ പിഎഫ് വിഹിതം 10 ശതമാനമാക്കി കുറച്ചു.
  • സര്‍ക്കാര്‍ മേഖലയില്‍ 200 കോടി രൂപ വരെയുള്ള ആഗോള ടെന്‍ഡറുകള്‍ അനുവദിക്കില്ല.
  • ബാങ്കിതര സ്ഥാപനങ്ങള്‍ക്ക് പണലഭ്യത ഉറപ്പാക്കാന്‍ 30000 കോടിയുടെ പദ്ധതി.
  • മേക്ക് ഇന്‍ പദ്ധതിക്ക് കൂടുതല്‍ മുന്‍തൂക്കം.
  • ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം നവംബര്‍ 30 വരെ നീട്ടി.
  • ടാക്‌സ് ഓഡിറ്റിന് ഒക്ടോബര്‍ 31 വരെ സാവകാശം.
  • ചില പ്രത്യേക മേഖലകളില്‍ ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം കുറച്ചു. പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍.
  • കരാര്‍ തുക, വാടക, പലിശ, ലാഭ വിഹിതം, കമ്മീഷന്‍, ബ്രോക്കറേജ് തുടങ്ങിയവയ്ക്കാണ് ബാധകം.
  • ഇതിലൂടെ 50000 കോടിയുടെ പണലഭ്യത വിപണിയില്‍ ഉറപ്പുവരുത്താം.
  • ഊര്‍ജ്ജ വിതരണ കമ്ബനികളുടെ നഷ്ടം നികത്താന്‍ 90,000 കോടി രൂപയുടെ പദ്ധതി.

No comments