Breaking News

ഉംപണ്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ കനത്തമഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം 'ഉംപണ്‍' എന്ന ചുഴലിക്കാറ്റാവുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി . ശനിയാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറും. ഈ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടുബാധിക്കാന്‍ സാധ്യതയില്ല. എന്നാല്‍, ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ 17 വരെ ശക്തമായ മഴ പെയ്യും. ഇടിമിന്നലും ശക്തമായ കാറ്റും കേരളത്തില്‍ ഉണ്ടാകും .

ഇതിനെ തുടര്‍ന്ന കേരളത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ഇടുക്കി, വ്യാഴാഴ്ച -ഇടുക്കി, മലപ്പുറം, വെള്ളിയാഴ്ച - എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, ശനിയാഴ്ച- എറണാകുളം, ഇടുക്കി, ആലപ്പുഴ, പാലക്കാട് എന്നിങ്ങനെയാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് .

No comments