'മരണത്തിന്‍റെ വ്യാപാരിയല്ല, ക്വാറന്‍റൈന്‍ ലോക്കല്‍ കമ്മറ്റി തീരുമാനിക്കേണ്ട'; പ്രതികരണവുമായി ഷാഫി പറമ്ബില്‍ എം.എല്‍.എ
വാളയാര്‍ അതിര്‍ത്തിയില്‍ കുടുങ്ങികിടക്കുന്നവരെ കേരളത്തിലെത്തിക്കുന്നതിനായി പ്രതിഷേധ സമരം നടത്തിയതിന് സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം നേരിടേണ്ടി വന്നതില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഷാഫി പറമ്ബില്‍. ഇന്നലെ അതിര്‍ത്തി വഴി കേരളത്തിലെത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഷാഫി പറമ്ബില്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കെതിരെ ഇടതു അനുഭാവികള്‍ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചിരുന്നു. ഷാഫി പറമ്ബിലിനെ മരണത്തിന്‍റെ വ്യാപാരി എന്നാണ് സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ താന്‍ മരണത്തിന്‍റെ വ്യാപാരിയാകാനല്ല വാളയാറില്‍ പോയതെന്നും സര്‍ക്കാര്‍ കൈയൊഴിഞ്ഞവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കാനാണ് അവിടെ എത്തിയതെന്നും ഷാഫി പറമ്ബില്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

No comments