Breaking News

ഗള്‍ഫില്‍ നിന്ന് കരിപ്പൂരിലെത്തിയ വിമാനങ്ങളിലെ 7 പേര്‍ക്ക് കൊവിഡ് ലക്ഷണം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വന്ദേ ഭാരത് ദൌത്യത്തിന്‍റെ ഭാഗമായി ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഇന്നലെയെത്തിയ രണ്ട് വിമാനങ്ങളിലുമായി 7 പേര്‍ക്ക് കൊവിഡ് രോഗലക്ഷണം. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ 1.15 ന് കരിപ്പൂരിലെത്തിയ പ്രത്യേക വിമാനത്തിലെ ഒരാള്‍ക്കും കുവൈറ്റില്‍ നിന്നെത്തിയ വിമാനത്തിലെ 6 പേര്‍ക്കുമാണ് കൊവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ജിദ്ദയില്‍ നിന്നെത്തിയ വിമാനത്തിലെ ഒരു സ്ത്രീയ്ക്കാണ് കൊവിഡ് ലക്ഷണമുള്ളത്. മലപ്പുറം സ്വദേശിയായ ഇവരെ മഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 155 പ്രവാസികളാണ് എ.ഐ - 960 എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്നലെ ജിദ്ദയില്‍ നിന്നും കരിപ്പൂരിലെത്തിയത്

അതേ സമയം കുവൈറ്റില്‍ നിന്നെത്തിയ വിമാനത്തിലെ 6 പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ ഇവരെ മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ 108 ആംബുലന്‍സുകള്‍ കൊണ്ടുവന്ന് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.

No comments