2446 തബ്‌ലീഗ് പ്രവര്‍ത്തകരെ വീടുകളിലേക്ക് അയക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍
ക്വാറന്റെയ്ന്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന 2446 തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ജില്ലാ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. ഇവരുടെയെല്ലാം കോവിഡ് പരിശോധന പൂര്‍ത്തിയാക്കുകയും ക്വാറന്റെയ്ന്‍ കാലാവധി കഴിയുകയും ചെയ്തതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗമില്ലെന്ന് തെളിഞ്ഞിട്ടും തബ്‌ലീഗ് പ്രവര്‍ത്തകരെ ക്വാറന്റെയ്ന്‍ കേന്ദ്രങ്ങളില്‍ നിന്നും മാറ്റാതിരിക്കുന്നത് വിവാദമായിരുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തബ്‌ലീഗ് പ്രവര്‍ത്തകരെ സാമൂഹ്യ അകലവും കോവിഡ് പ്രോട്ടോക്കോളും പാലിച്ചായിരിക്കും റോഡ്- റെയില്‍ മാര്‍ഗ്ഗങ്ങളില്‍ അവരവരുടെ നാടുകളിലേക്ക് മടങ്ങാന്‍ അനുമതി നല്‍കുക.

No comments