Breaking News

കൊവിഡ് ഭീതിയ്‌ക്കിടയില്‍ ചെറിയൊരു ആശ്വാസ വാര്‍ത്ത, രാജ്യത്ത് പുതിയ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്

രാജ്യത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. വ്യാഴാഴ്ച 3355 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നത്. അതിനൊരു ദിവസം മുമ്ബ് 3530 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച 3340 ഉം ശനിയാഴ്ച 3083 ഉം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയില്‍ കൊവിഡ് വ്യാപിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് തുടര്‍ച്ചയായി മൂന്ന് ദിവസം പുതിയ കേസുകളില്‍ കുറവ് വരുന്നത്. എന്നാല്‍ ഗ്രാഫിലെ ചെറിയ താഴ്ച ഒഴിച്ചുനിര്‍ത്തിയാല്‍ ഇതില്‍ കാര്യമായ ഒന്നുമില്ല. അതേസമയം, നേരിയ പ്രതീക്ഷകള്‍ക്ക് ഇടംനല്‍കുന്നുമുണ്ട്.

No comments