Breaking News

ലോക്ക്ഡൌണ്‍ ഇളവ്: കൂടുതല്‍ വിനാശകരമായ രണ്ടാം ഘട്ട വ്യാപനമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ലോക്ക്ഡൌണില്‍ ഇളവ് വരുത്തുന്നത് യൂറോപ്പിലും യുഎസിലും നൊവെല്‍ കൊറോണ വൈറസിന്‍റെ രണ്ടാം ഘട്ട വ്യാപനത്തിനും കൂട്ടമരണങ്ങള്‍ക്കും കാരണമാകുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വിപുലമായ പദ്ധതികള്‍ തയ്യാറാക്കാന്‍ തുടങ്ങിയിട്ടുണ്ട്.

പുതിയ രോഗബാധിതരെ കണ്ടെത്തുന്നതിനും അവരുടെ സമ്ബര്‍ക്കം കണ്ടെത്തുന്നതിനുമുള്ള തീവ്രമായ ശ്രമങ്ങള്‍ ജര്‍മ്മനിയിലും ഇറ്റലിയിലും തുടങ്ങിക്കഴിഞ്ഞു. ലോക്ക്ഡൌണ്‍ ഇതുവരെ ലഘൂകരിക്കാത്ത ഫ്രാന്‍സും രണ്ടാംഘട്ട വ്യാപനത്തെ നേരിടാന്‍ പദ്ധതി തയ്യാറാക്കിവരികയാണ്. 'രണ്ടാമതൊരു രോഗവ്യാപനമുണ്ടാകും, പക്ഷേ പ്രശ്നം എത്രത്തോളം വലുതായിരിക്കുമെന്ന് പ്രവചിക്കാനാകില്ല'- ഫ്രാന്‍സിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വൈറസ് യൂണിറ്റ് മേധാവി ഒലിവിയര്‍ ഷ്വാര്‍ട്സ് പറഞ്ഞു.

No comments