റെഡ്സോണില്‍നിന്ന് വരുന്നവര്‍ ക്വാറൈന്റനില്‍ കഴിയേണ്ടത് 14 ദിവസം
വിവിധ സംസ്ഥാനങ്ങളിലെ റെഡ്സോണുകളില്‍നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ സ്വന്തം ജില്ലയില്‍ സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറൈന്റന് കേന്ദ്രത്തില്‍ 14 ദിവസം കഴിണമെന്ന് ഉത്തരവ്. നേരത്തെ ഏഴ് ദിവസത്തെ ക്വാറൈന്റന് ആണ് നിര്‍ദേശിച്ചിരുന്നത്.
60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, 14 വയസ്സിന് താഴെയുള്ളവര്‍, ഗര്‍ഭിണികളും അവരുടെ കൂടെ വരുന്നവരും 14 ദിവസം വീടുകളില്‍ ക്വാറൈന്റനില്‍ കഴിയണം.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് യാത്ര പാസ് ഇല്ലാതെ വരുന്നവരും സ്വന്തം ജില്ലയിലെ സര്‍ക്കാര്‍ ക്വാറൈന്റന് കേന്ദ്രത്തില്‍ കഴിയണം. റെഡ്സോണ്‍ മേഖലയില്‍നിന്ന് വരുന്നവര്‍ക്ക് പണം നല്‍കി കൂടുതല്‍ മെച്ചപ്പെട്ട ക്വാറൈന്റന് സംവിധാനം ലഭിക്കാന്‍ അവസരം ഉണ്ടാകും.

No comments