മദ്യം വീട്ടിലെത്തിക്കാന്‍ പദ്ധതിയുമായി സൊമാറ്റോ; ശിപാര്‍ശ സമര്‍പ്പിച്ചു
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്ബനിയായ സൊമാറ്റോ മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ഉയരുന്ന ആവശ്യകതയും കടുത്ത നിയന്ത്രണങ്ങളും ബീവറേജ് ഔട്ട്ലറ്റുകളില് േലാക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മദ്യവില്‍പന നടത്താനുള്ള ബുദ്ധിമുട്ടും നേരിടുന്ന സാഹചര്യത്തിലാണ് സൊമാറ്റോ മദ്യം വീട്ടിലെത്തിച്ചു നല്‍കാനുള്ള ശിപാര്‍ശ സമര്‍പ്പിച്ചത്.
ഇന്‍റര്‍നാഷണല്‍ സ്പിരിറ്റ്സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐ.എസ്.ഡബ്ല്യു.എ.ഐ)ക്ക് ആണ് സൊമാറ്റോ ഫുഡ് ഡെലിവറി സി.ഇ.ഒ മോഹിത് ഗുപ്ത ശിപാര്‍ശ സമര്‍പ്പിച്ചത്.

No comments