Breaking News

സ്‌കൂളുകള്‍ തുറക്കുന്നതിന് തയ്യാറെടുപ്പുമായി കേന്ദ്രം, ആദ്യം ഒമ്ബത് മുതല്‍ പ്ലസ് ടു വരെ, അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ളാസുകളെന്ന് സൂചന

രാജ്യത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനായുള്ള അടിസ്ഥാന മാര്‍ഗനിര്‍ദേശങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം എന്‍.സി.ഇ.ആര്‍.ടിയും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതികൂടി കിട്ടിയാലേ സ്കൂളുകള്‍ തുറക്കാനാവൂ.

എല്ലാ ക്ളാസുകളും ഒരുമിച്ച്‌ തുടങ്ങുന്നതിനുപകരം ഒമ്ബതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കാവും ആദ്യം ക്ളാസ് തുടങ്ങുക. മാസ്‌ക് ധാരണം, സാമൂഹിക അകലം തുടങ്ങി കൊവിഡിനെ പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍ അതിനാലാണ് ഈ ക്ളാസുകള്‍ ആദ്യം തുടങ്ങുക.

No comments