Breaking News

ബെവ്​ ക്യൂ ആപിന്​ ഗൂഗ്ളി​െന്‍റ അനുമതി

ഒാണ്‍ലൈനില്‍ മദ്യം വാങ്ങുന്നതിനായി തയാറാക്കിയ ബെവ്​ ക്യൂ ആപിന്​ ഗൂഗ്​ളി​​െന്‍റ അനുമതി നല്‍കി. രണ്ടു ദിവസത്തിനുള്ളില്‍ പ്ലേ സ്​റ്റോറില്‍ നിന്ന്​ ഡൗണ്‍ലോഡ്​ ചെയ്​ത്​ ഉപയോഗിക്കാനാകുമെന്നാണ്​ വിവരം.

ചൊവ്വാഴ്​ച രാവിലെയോട്​ കൂടി അനുമതി നല്‍കിയതായി ഗൂഗ്​ള്‍ അറിയിക്കുകയായിരുന്നു. മന്ത്രി ടി.പി. രാമകൃഷ്​ണന്‍ എക്​സൈസ്​ കമീഷണറുമായും ബെവ്​കോ മാനേജിങ്​ ഡയറക്​ടറുമായും ഇന്ന്​ ചര്‍ച്ച നടത്തും.

മദ്യവിതരണത്തിനുള്ള ആപിന്​ അനുമതി ലഭിച്ചതോടെ ഉടന്‍ തന്നെ മദ്യവിതരണം ആരംഭിക്കാനാകും. മദ്യശാലകള്‍ തുറക്കു​േമ്ബാള്‍ തിരക്ക്​ നിയന്ത്രിക്കുന്നതിനായാണ്​ ഇത്തരം സംവിധാനം ഏര്‍പ്പെടുത്താനുള്ള തീരുമാനം.

No comments