Breaking News

ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷം : പ്രതിരോധ മന്ത്രി ഉന്നതതല യോഗം വിളിച്ചു

അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതലയോഗം വിളിച്ചു. സംയുക്ത സൈനിക മേധാവിയും മൂന്ന് സേനാ തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തു. സംഘര്‍ഷ സാഹചര്യമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചചെയ്തത്. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇൗമാസം ആദ്യവാരം മുതല്‍ തുടങ്ങിയ സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്.

ലഡാക്ക് മേഖലയില്‍ മാത്രം അയ്യായിരത്തിലേറെ ചൈനീസ് സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയും ഈ പ്രദേശത്തേക്ക് കുടുതല്‍ സൈനികരെ അയയ്ക്കുകയും സൈനിക വിന്യാസം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.


കമാന്‍ഡര്‍മാരുടെ ചര്‍ച്ചകള്‍ ഇരുരാജ്യങ്ങള്‍ക്കിടയിലും നടന്നെങ്കിലും ഇതുവരെ യാതൊരു പരിഹാരവുമുണ്ടായില്ല.

No comments