Breaking News

ഛേത്രിക്കു ശേഷം ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി താരം

സുനില്‍ ഛേത്രിക്കു ശേഷം ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി താരം മലയാളിയായ സഹല്‍ അബ്ദുസ്സമദാണെന്ന് മുന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ. ഛേത്രിയെ പോലെ ഗോളുകള്‍ അടിച്ചുകൂട്ടാന്‍ സഹലിനാവുമെന്നും ഐഎസ്‌എല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ ബൂട്ടിയ കുറിച്ചു. ഛേത്രി വിരമിച്ചുകഴിഞ്ഞാല്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം സഹലാണ്. 2019ല്‍ കിങ്‌സ് കപ്പിലൂടെ അരങ്ങേറിയ സഹല്‍ മിഡ്ഫീല്‍ഡര്‍ എന്ന നിലയിലാണ് തിളങ്ങുന്നത്. ഗോളടിക്കാന്‍ കൂടുതല്‍ ആത്മവിശ്വാസം ലഭിച്ചാല്‍ സഹലിന് അതാവും. ഗോളടി തുടങ്ങിയാല്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫിനിഷര്‍ സഹലാവും. കോച്ച്‌ സ്റ്റിമാക്കും ഛേത്രിയും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്.

No comments