Breaking News

അതിര്‍ത്തികളിലെ കാഴ്​ച ദയനീയം, സര്‍ക്കാര്‍ മാപ്പ്​ പറയണം -പി.കെ. കുഞ്ഞാലിക്കുട്ടി

 

അത്തിര്‍ത്തിയില്‍ കുടുങ്ങിയ മലയാളികളോട്​ സര്‍ക്കാര്‍ കാണിക്കുന്നത്​ നിരുത്തരവാദപരമായ സമീപനമാണെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ ഉടന്‍ നാട്ടിലെത്തിക്കുക എന്ന ആവശ്യമുന്നയിച്ച്‌ മുസ്​ലിം ലീഗ് എം.എല്‍.എമാര്‍ മലപ്പുറം കലക്​ടറേറ്റ് പരിസരത്ത്​ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്​തശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു ​അദ്ദേഹം. ആളുകളെ കൊണ്ടുവരുന്നതില്‍ വ്യവസ്ഥ പാലിക്കേണ്ടന്ന് ആരും പറഞ്ഞിട്ടില്ല. വ്യസ്​ഥാപിതാമായി കൊണ്ടുവരാനാണ്​ സര്‍ക്കാര്‍ ശ്രമിക്കേണ്ടത്​.

ഇവരെ കൊണ്ടുവരാന്‍ കഴിയാതെ
പരാജയപ്പെട്ടത് സര്‍ക്കാറാണ്, അല്ലാതെ അതിര്‍ത്തിയില്‍ വന്ന മലയാളികള്‍ അല്ല.

No comments