Breaking News

റെഡ്‌സോണ്‍; കണ്ണൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെഡ്‌സോണ്‍ മേഖലയായ കണ്ണൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. കണ്ണൂരില്‍ പൊലീസ് പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണും പിന്‍വലിച്ചിട്ടില്ല. ജില്ലയില്‍ 23 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ ജില്ല റെഡ് സോണില്‍ തുടരുകയാണ്. ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടിയതോടെ ജില്ലയിലെ നിയന്ത്രണങ്ങളും തുടരും. ജില്ലാ അതിര്‍ത്തികള്‍ തുറക്കില്ല. എന്നാല്‍ ചരക്കുനീക്കം അനുവദിക്കും.ഹോട്ട് സ്‌പോട്ടുകളിലും കടുത്ത നിയന്ത്രണം തുടരും.
പ്രധാന റോഡ് ഒഴികെ മറ്റെല്ലാ റോഡുകളും അടഞ്ഞു തന്നെ കിടക്കും.

No comments