കൊവിഡ് പോരാളികള്‍ക്ക് ആദരം: തലസ്ഥാനത്തും കൊച്ചിയിലും സേനയുടെ പുഷ്‌പവൃഷ്‌ടി
കൊവിഡ് യുദ്ധത്തിലെ മുന്നണി പോരാളികള്‍ക്ക് സ്‌നേഹാദരം അര്‍പ്പിച്ച നാവിക, വ്യോമ സേനകള്‍ തിരുവനന്തപുരത്തും കൊച്ചിയിലും വിവിധ പരിപാടികള്‍ കൊഴുപ്പിച്ചു.
തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, എന്നിവിടങ്ങളില്‍ കോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തി. കോസ്റ്റ് ഗാര്‍ഡ് ശംഖുമുഖത്ത് കടലിലും വ്യോമസേന വൈകിട്ട് അഞ്ച് മുതല്‍ ആറേകാല്‍ വരെ ബീച്ചിലും പ്രകടനങ്ങള്‍ നടത്തി. കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ ദീപാലംകൃതമായി. വ്യോമസേനയുടെ സാരംഗ്, മിഗ്, ജാഗ്വാര്‍ വിമാനങ്ങള്‍ ആകാശത്ത് വട്ടമിട്ട് പറന്നു. ശ്രീനഗറില്‍ നിന്ന് ഇന്നലെ രാവിലെ പുറപ്പെട്ട മിലിട്ടറി ചരക്ക് വിമാനമായ സി.131ഹെര്‍ക്കുലീസ് വൈകിട്ട് അഞ്ചേകാലോടെ സെക്രട്ടേറിയറ്റ് മന്ദിരത്തിന് മുകളില്‍ വട്ടമിട്ട് പറന്നാണ് ഫ്ലൈ പാസ്റ്റ് അവസാനിപ്പിച്ചത്.

No comments