Breaking News

കോവിഡ് ഭീതിയില്‍ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം വിസമ്മതിച്ചു; മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം സംസ്കരണം നടത്തി പൊലീസ് മാതൃകയായി

കോവിഡ് ഭീതിയില്‍ ഉറ്റവര്‍ കൈയൊഴിഞ്ഞ സാഹചര്യത്തില്‍ മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ശവസംസ്‌കാര ചടങ്ങ് നടത്തി പൊലീസുകാര്‍. ശ്മശാനത്തില്‍ കുഴി കുത്തിയാണ് കര്‍ണാടകയിലെ മൂന്ന് പൊലീസുകാര്‍ 44 കാരന്റെ അന്തിമ ചടങ്ങുകള്‍ നടത്തി മാതൃകയായത്.
മൈസൂരിന് സമീപമുളള ചാമരാജനഗര്‍ ജില്ലയിലാണ് സംഭവം. നാലുദിവസം മുമ്ബ് വന്യമൃഗത്തിന്റെ ആക്രമണത്തിലാണ് 44 വയസുകാരന് ജീവന്‍ നഷ്ടമായത്. കോവിഡ് 19 പടരുമെന്ന ഭയത്താല്‍ ഇദ്ദേഹത്തിന്‍റെ കുടുംബം മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ തയ്യാറായില്ല. തുടര്‍ന്ന് മൂന്ന് പൊലീസുകാര്‍ ഇത് ഏറ്റെടുക്കാന്‍ തയ്യാറാവുകയായിരുന്നു.
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് ഇയാളുടെ മൃതദേഹം സ്വീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറാവാതിരുന്നത്.

No comments