കണ്ണൂരില്‍ ഇനിയും രോഗവ്യാപനത്തിന് അവസരമൊരുക്കില്ല; നടപടികള്‍ ശക്തമാക്കാനൊരുങ്ങി അധികൃതര്‍
കണ്ണൂരില്‍ മസ്കറ്റില്‍ നിന്നും സൗദിയിലെ റിയാദില്‍ നിന്നും പ്രവാസികളെത്തിയതോടെ കൂടുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കുകയും നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്തുതുടങ്ങി. ക്വാറന്റൈനിലുള്ളവര്‍ അത് ലംഘിച്ച് പുറത്തിറങ്ങാതിരിക്കാന്‍ പൊലീസിന്റെ പരിശോധനയ്ക്ക് പുറമേ ആരോഗ്യ പ്രവര്‍ത്തകരും ഇടപെടുന്നുണ്ട്. രോഗികളുടെ എണ്ണം കൂടുന്നതോടെ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ സമീപ വാസികളും ഇപ്പോള്‍ ജാഗ്രത പുലര്‍ത്തുന്നതായി അധികൃതര്‍ പറയുന്നു. കൃത്യമായ വിവരം ഇവര്‍ പങ്കുവയ്ക്കാന്‍ സന്നദ്ധമാകുന്നുണ്ട്.
ഇന്നലെ മസ്‌ക്കറ്റില്‍ നിന്നും 280 യാത്രക്കാര്‍ എത്തിയതില്‍ 77 പേരാണ് കൊവിഡ് കെയര്‍ സെന്ററിലേക്ക് പോയത്.

No comments