മഹാരാഷ്ട്ര: ഉദ്ധവിെന്റ തെറ്റായ തീരുമാനങ്ങള്‍ കോവിഡ് പടരാന്‍ ഇടയാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ്
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറേ സഖ്യകക്ഷികളുമായി കാര്യങ്ങളൊന്നും കൂടിയാലോചിക്കുന്നിെല്ലന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രംഗത്ത്. ശിവസേന തലവനായ ഉദ്ധവ് സ്വന്തം നിലക്ക് കാര്യങ്ങള്‍ തീരുമാനിക്കുന്നതാണ് മഹാരാഷ്ട്രയില്‍ കോവിഡ് 19 പകരാന്‍ ഇടയാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ സര്‍ക്കാറിനെ തങ്ങള്‍ പിന്തുണക്കുന്നതേ ഉള്ളൂവെന്നും സംസ്ഥാനത്ത് ഭരണം നടത്തുന്നത് തങ്ങളല്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച രാവിലെ പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെ നിരുപമിെന്റ വിമര്‍ശനവുമായതോടെ മഹാരാഷ്ട്ര സഖ്യസര്‍ക്കാറില്‍ ഉടലെടുത്ത ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

No comments