ഏതു പാവപ്പെട്ടവനായാലും സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണമെങ്കില്‍ പണം നല്‍കണം;
വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തുന്ന പ്രവാസികള്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയാല്‍ ഇനി മുതല്‍ പണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇതിന് ഇനി മുതല്‍ പണം നല്‍കേണ്ടിവരും. പാവപ്പെട്ടവര്‍ക്ക് ഇതി ബുദ്ധിമുട്ടാകില്ലേ എന്ന ചോദ്യത്തിന് പാവപ്പെട്ടവരും പണം നല്‍കണമെന്ന് മുഖ്യമന്ത്രി. രണ്ടരലക്ഷം ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിരുന്നല്ലോ എന്ന ചോദ്യത്തിന് ലക്ഷക്കണക്കിന് പ്രവാസികളാണ് ഇങ്ങോട്ടുവരുന്നതെന്നും അതിന്റെ ചെലവ് വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ലെന്നും മുഖ്യമന്ത്രി. നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.
ഇനി മുതല്‍ അതിനു പണം നല്‍കണം. പലതരം നിരീക്ഷണകേന്ദ്രങ്ങളുണ്ട്. പാവപ്പെട്ടവര്‍ക്ക് താങ്ങാവുന്നതും അതിലുണ്ടാകും. എന്താലായും ഇനി മുതല്‍ നിരീക്ഷണത്തിന് സര്‍ക്കാരനു ചെലവാകുന്ന പണം പ്രവാസികള്‍ തന്നെ നല്‍കേണ്ടി വരുമെന്നും മുഖ്യമന്ത്രി.

No comments