Breaking News

രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചകൂടി നീട്ടിയേക്കും,​ ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം,​ പൊതുമാര്‍ഗനിര്‍ദേശം മാത്രം കേന്ദ്രം നല്‍കും

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കൂടുതല്‍ അധികാരം നല്‍കും. നാലാംഘട്ട ലോക്ക്‌ഡൗണ്‍ ഞായറാഴ്ച്ച അവസാനിരിക്കെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ മന്ത്രിതല സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ ശുപാര്‍ശകളിലാണ് ഇളവുകള്‍ നിശ്ചയിക്കാനുള്ള അധികാരത്തെ കുറിച്ചുള്ളത്.

ആരാധനാലയങ്ങള്‍ തുറക്കുക, ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക എന്നിവ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. വിദ്യാലയങ്ങള്‍ ഉടന്‍ തുറക്കില്ല. രാജ്യാന്തര വിമാന സര്‍വീസ് ജൂലായ് മുതലേ പുന:രാരംഭിക്കൂ.

No comments