Breaking News

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കി ദുബൈ ഇന്ന് മുതല്‍ സാധാരണ നിലയിലേക്ക്

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കി ദുബൈ ഇന്ന് മുതല്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഓഫീസുകളില്‍ അമ്ബത് ശതമാനം ജീവനക്കാര്‍ക്ക് ഹാജരാകാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച്‌ സിനിമാ തിയറ്ററുകളും ഇന്ന് തുറക്കും.

ഈദുല്‍ഫിത്വര്‍ അവധി അവസാനിക്കുന്ന ഇന്ന് മുതല്‍ ദുബൈയില്‍ പൊതുജീവിതവും വാണിജ്യവും സാധാരണ നിലയിലേക്ക് മടക്കി കൊണ്ടുവരികയാണ്. രാവിലെ ആറ് മുതല്‍ രാത്രി 11 വരെ സഞ്ചാരവിലക്കില്ല. ജീവനക്കാരില്‍ അമ്ബത് ശതമാനം പേര്‍ക്കും ഓഫീസുകളില്‍ ഹാജരാകാന്‍ തൊഴില്‍മന്ത്രാലയം അനുമതി നല്‍കി. നേരത്തേ ഇത് മുപ്പത് ശതമാനമായിരുന്നു. ഭക്ഷണശാലകളില്‍ സാമൂഹിക അകലം പാലിച്ച്‌ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാം.

No comments