Breaking News

ലാ പോയിന്‍റ്സെല്ലാം മുന്‍പേ പഠിച്ചു, ഉത്ര കൊലക്കേസില്‍ സൂരജ് അറസ്റ്റിന് മുന്‍പേ അഭിഭാഷകനെ കണ്ടു മടങ്ങുന്ന ദൃശ്യം അന്വേഷണസംഘത്തിന്

ഉത്ര കൊലപാതക കേസില്‍ അറസ്റ്റ് മുന്‍കൂട്ടി കണ്ട് സൂരജ് പ്രവര്‍ത്തിച്ചിരുന്നതായി അന്വേഷണ സംഘം നിഗമനത്തിലെത്തി. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്ബ് പ്രതി സൂരജിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.

ഉത്ര കൊലപാതക കേസില്‍ 24 നാണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, ദിവസങ്ങള്‍ക്ക് മുമ്ബേ തന്നെ താന്‍ പിടിയിലാകുമെന്ന് സൂരജിന് ബോധ്യമുണ്ടായിരുന്നു. അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്ബ് അടൂര്‍ പറക്കോട്ടെ സ്വന്തം വീടിന് സമീപത്തുള്ള അഭിഭാഷകനുമായി സൂരജ് കൂടികാഴ്ച നടത്തിയിരുന്നു. കൂടിക്കാഴച നടത്തിയ ശേഷം വീട്ടില്‍ സൂരജ് വാഹനത്തില്‍ മടങ്ങുന്ന ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു.

No comments