മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍..!!
മുലയൂട്ടുന്ന അമ്മമാര്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. ധാരാളം പോഷക ഗുണമുള്ള ഭക്ഷണങ്ങളാണ് പ്രധാനമായും കഴിക്കേണ്ടത്. അതിനാല്‍ കൊഴുപ്പ് കൂടിയതും മധുരമുള്ളതുമായി ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. അയണ്‍, കാത്സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് മുലയൂട്ടുന്ന അമ്മ മാര്‍ കഴിക്കേണ്ടത്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് ഏതൊക്കെ യാണെന്ന് നോക്കാം
മുലയൂട്ടുന്ന അമ്മമാര്‍ ഇല ക്കറികള്‍ കഴിക്കേണ്ടതാണ്. ഇല ക്കറികളില്‍ ഇനോര്‍ഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. അത് മുലപ്പാല്‍ വര്‍ധിപ്പിക്കുകും പ്രതിരോധ ശേഷി കൂട്ടുകയും ചെയ്യും. മുല പാല്‍ അമ്മമാര്‍ ക്ക് ആവശ്യമായ ഒമേഗ- 3 ഫാറ്റുകള്‍ അടക്കമുള്ള വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ് ഉലുവ.
വികാസത്തിന് പ്രധാനമാണ്. ഉലുവയുടെ ഇല ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ ബി, ഇരുമ്പ് സത്ത്, കാല്‍സ്യം എന്നിവയാല്‍ സമ്പുഷ്ടമാണ്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് കൊടുക്കുന്ന ഒരു പ്രധാന പാനീയമാണ് ഉലുവ ചേര്‍ത്ത ചായ. അതു പോലെ തന്നെ ജീരകം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും എന്ന് മാത്രമല്ല, ദഹനം മെച്ചപ്പെടുത്തുകയും, മല ബന്ധം അകറ്റുകയും, അസിഡിറ്റി എന്നിവയ്ക്ക് പരിഹാരം കാണുകയും ചെയ്യുന്നു.
ഗര്‍ഭിണി കളും മുലയൂട്ടുന്ന അമ്മമാരും ഒരു പോലെ കഴിക്കേണ്ട നട്സുകളിലൊന്നാണ് ആല്‍മണ്ട്. ദിവസവും മൂന്നോ നാലോ ആല്‍മണ്ട് കഴിക്കുന്നത് അമ്മക്കും കുഞ്ഞിനും വളരെ നല്ലതാണ്. വിറ്റാമിന്‍ ഇയുടെ കലവറയാണ് ആല്‍മണ്ട്. ആല്‍മണ്ടില്‍ ഏറെ നാരുകള്‍ അടങ്ങിയിട്ടുണ്ട്.

No comments