പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയം ഭരണഘടനാ വിരുദ്ധം; പിണറായിക്കെതിരെ പാര്‍ലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റിയില്‍ പരാതിയുമായി ബി.ജെ.പി
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി ബി.ജെ.പി. ഇന്നു ചേരുന്ന പാര്‍ലമെന്റ് പ്രിവിലേജ് സമിതി യോഗത്തില്‍ പിണറായി വിജയനെതിരായ അവകാശലംഘന പരാതി ബി.ജെ.പി ഉന്നയിക്കും. നിയമസഭ പാസാക്കിയ പൗരത്വ നിയമത്തിനെതിരായ പ്രമേയത്തിലാണ് ബി.ജെ.പി പരാതി നല്‍കിയിരിക്കുന്നത് .സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണ് എന്നാണു ബി.ജെ.പിയുടെ ആരോപണം.

No comments