Breaking News

പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം: ദില്ലി പൊലീസിന്‍റെ പ്രത്യേകസംഘം അന്വേഷിക്കും

 പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ അന്വേഷിക്കാന്‍ ദില്ലി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ദില്ലിയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പുറത്തു നിന്നുള്ളവരുടെ പങ്ക് അന്വേഷിക്കാനായാണ് പുതിയ സംഘത്തെ നിയമിച്ചിരിക്കുന്നത്. ദില്ലി നഗരത്തിലെ സീലം പൂരില്‍ നടന്ന സംഘര്‍ഷത്തിന് പിന്നില്‍ ബംഗ്ലാദേശികളാണെന്ന് നേരത്തെ ദില്ലി പൊലീസ് സെപ്ഷ്യല്‍ സെല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രതിഷേധത്തിനിടെ ഇവര്‍ നുഴഞ്ഞു കയറി പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ ദില്ലി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. 

No comments