ഗവര്‍ണര്‍ക്കെതിരെ സ്പീക്കറും !
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയുടെ പ്രമേയത്തെ വിമര്‍ശിച്ച ഗവര്‍ണര്‍ക്കെതിരെ നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍.പ്രമേയത്തിനെതിരെയുള്ള ഗവര്‍ണറുടെ വിമര്‍ശനത്തിന് അടിസ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.ഭരണഘടനയില്‍ ഒരു സ്ഥലത്തും നിയമസഭയ്ക്ക് പ്രമേയം പാസാക്കാന്‍ അധികാരം ഇല്ലെന്ന് പറഞ്ഞ്ട്ടില്ലെന്ന കാര്യം അദ്ദേഹം ചൂണ്ടികാട്ടി.ഭരണഘടന പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കും അവരവരുടേതായ അവകാശങ്ങളും അധികാരങ്ങളും നല്‍കിയിട്ടുണ്ട്.അത് പ്രയോഗിക്കുന്നതിനുള്ള അനുവാദവും ഭരണഘടന നല്‍കിയിട്ടുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.
അതിനാല്‍ തന്നെ ഭരണഘടനയ്ക്കെതിരായതൊന്നും സംസ്ഥാനത്ത് സംഭവിച്ചിട്ടില്ല.ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന്‍റെയും 15ന്‍റെയും നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളത്.അത് ചൂണ്ടിക്കാട്ടുകയും പൗരാവകാശ പ്രശ്‌നത്തില്‍ ശരിയായതല്ല നിലപാട് എന്ന അഭിപ്രായം സ്വരൂപിക്കാനുമാണ് ശ്രമിച്ചത്.

No comments