പൗരത്വ നിയമ ഭേദഗതി; ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് അമിത് ഷാ
പൗരത്വ നിയമ ഭേദഗതിയില്‍നിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഈ പാര്‍ട്ടികളെല്ലാം ഒരുമിച്ച് വന്നാലും ബി.ജെ.പി. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍നിന്ന് ഒരിഞ്ചു പോലും പിന്നോട്ടു പോകില്ലെന്ന് രാജസ്ഥാനിലെ ജോധ്പുരിലെ റാലിയില്‍ അദ്ദേഹം വ്യക്തമാക്കി. എത്രത്തോളം തെറ്റിദ്ധാരണ പടര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ അത്രത്തോളം ചെയ്‌തോളൂവെന്നും അദ്ദേഹം പ്രതിപക്ഷത്തോടായി പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും അമിത് ഷാ പ്രസംഗത്തില്‍ വിമര്‍ശിച്ചു. രാഹുല്‍ ബാബാ, താങ്കള്‍പൗരത്വ നിയമ ഭേദഗതി വായിച്ചുവെങ്കില്‍, ദയവായി അതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എവിടെയെങ്കിലും വരൂ.

No comments