Breaking News

രാജസ്ഥാന്‍: ശിശുമരണ൦ 104, സര്‍ക്കാരിനെ വിമര്‍ശിച്ച്‌ മായാവതി

രാജസ്ഥാനിലെ കോട്ടയില്‍ നടക്കുന്ന ശിശുമരണത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ബഹുജന്‍ സമാജ് പാര്‍ട്ടി അദ്ധ്യക്ഷ മായാവതി.
ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനേയും വിമര്‍ശിച്ച മായാവതി ഈ വിഷയത്തില്‍ കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി കാട്ടുന്ന നിര്‍വ്വികാരതയേയും പരാമര്‍ശിച്ചു. കുട്ടികളെ നഷ്ടപ്പെട്ട ആ പാവപ്പെട്ട അമ്മമാരെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്നും മായാവതി ട്വീറ്റ് ചെയ്തു.
രാജസ്ഥാനിലെ അമ്മമാരെ സന്ദര്‍ശിക്കാന്‍ പ്രിയങ്ക ഗാന്ധി താത്പര്യം കാട്ടിയില്ലെങ്കില്‍ ഉത്തര്‍ പ്രദേശില്‍ അവര്‍ ചെയ്യുന്നത് രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള വെറും നാടകമാണെന്നും അവര്‍ വിമര്‍ശിച്ചു.

No comments